Address: Thiruvananthapuram, Kerala, 695564 |
എന്‍റെ അവസ്ഥ...
എന്‍റെ വീട് തിരുവനന്തപുരം, കരകുളം വില്ലേജില്‍ കാച്ചാണി ഹൈസ്കൂള്‍ ജംഗ്ഷനില്‍ ആണ്. ഞാനും എന്‍റെ 5 മാസമായ കുഞ്ഞും, ഭര്‍ത്താവും, അച്ഛനും അടങ്ങുന്നതാണ് എന്‍റെ കുടുംബം. ശനിയാഴ്ച രാവിലെ മുതല്‍ ഇവിടെ വെള്ളം ഇല്ല. എന്‍റെ അവസ്ഥ ആലോചിക്കണം 2 ദിവസം കൊച്ചു കുഞ്ഞിന്‍റെ തുണി പോലും കഴുകാന്‍ വയ്യാതെ.. വെള്ളം പൈസ കൊടുത്തു വാങ്ങിയാണ് ഞായറാഴ്ച ഉപയോഗിച്ചത്.. ഭക്ഷണം വക്കാന്‍ പോലും വെള്ളം ഇല്ലായിരുന്നു.. അപ്പോള്‍ പിന്നെ ബാക്കിയുള്ള കാര്യങ്ങള്‍ പറയേണ്ടല്ലോ... വാട്ടര്‍ അതോറിടിയില്‍ പലതവണ വിളിച്ചു ഫോണ്‍ എടുത്തില്ല.. വെള്ളം ഞായറാഴ്ച രാത്രിയില്‍ വന്നു എന്നാല്‍ ടാങ്കില്‍ കയറിയില്ല... പകരം ഞങ്ങള്‍ ഉറക്കം ഇല്ലാതെ ഈ ചെറിയ കുട്ടിയേം വച്ച് പത്രങ്ങള്‍ നിറച്ചു... കുഞ്ഞിന്‍റെ തുണിയും കഴുകി... സമയം അറിയേണ്ടേ രാത്രി 1.30 കഴിഞ്ഞു... ഇപ്പോള്‍ വലിയ പാത്രങ്ങള്‍ ഒന്നും നമ്മള്‍ സൂക്ഷിക്കാറില്ലല്ലോ അതും എന്‍റെ തെറ്റ്... ഇപ്പോള്‍ തിങ്കളാഴ്ച സമയം 7 am ആയി... വെള്ളം ഇല്ല.. പിടിച്ചു വച്ച വെള്ളം എത്ര നേരം ഇരിക്കും എന്ന് അറിയില്ല.. പ്രാഥമിക ദിനചര്യകള്‍ പോലും ഇന്നലെ മുതല്‍ നടക്കണില്ല.. ഇനി ഞാന്‍ ആരോടാണ് പറയേണ്ടത്... കിണര്‍ ഇല്ലാത്തതും എന്‍റെ തെറ്റ്... ഒരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങനെ ചെയ്യുന്നതില്‍ കഷ്ടമുണ്ട് എന്ന് പറയാന്‍ അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ എനിക്ക് അറിയില്ല... Was this information helpful? |
Post your Comment