Address: Ernakulam, Kerala, 682304 |
ലീലാമ്മ വര്ഗീസ് എന്ന ഞാനും എന്റെ ഭർത്താവും, മകനും മരട് തോമസ്പുരത്തു 4 വർഷങ്ങളായി വാടകയ്ക്കു താമസിക്കുന്നു, കൺസ്യൂമർ ഐഡി : [protected], കൺസ്യൂമർ നമ്പർ : MRD/ 3008 /D ഇവിട വെള്ളത്തിന്റെ ബില്ല് എപ്പോളും കൂടുതലാണ് വരുന്നത്, 5000 /- രൂപ ഇതിനു മുന്നേ അഡിഷണൽ ചാർജ് ആയിട്ടു മുൻവർഷങ്ങളിൽ അടച്ചിട്ടുണ്ട് ഞാനും എന്റെ ഭർത്താവും ശാരീരികമായി ഒരുപാടു അസുഖങ്ങൾ ഉള്ളവരാണ്, ഭർത്താവ് ജോലിക്കൊന്നും പോകുന്നില്ല, സുഖമില്ലെങ്കിലും അടുത്ത വീടുകളിൽ ജോലിക്കു പോയാണ് ഞങ്ങൾ കഴിയുന്നത്, കൂലിപ്പണിക്കാരനായ മകന്റെ വരുമാനത്തിൽ വാടകയും, കറന്റ് ബില്ല് മറ്റു ചിലവുകൾ എല്ലാം കൂടി കൊണ്ട് പോകാൻ വളരെ അധികം വിഷമിക്കുകയാണ്, ഈ വിവരങ്ങൾ എല്ലാം ഏരൂർ ഉള്ള വാട്ടർ അതോറിറ്റി ഓഫീസിൽ പോയി പറഞ്ഞതാണ്, അഡിഷണൽ തുക അടക്കം 3319/ -രൂപ ഇൻസ്റ്റാൾമെൻറ് ആയിട്ടു അടച്ചാൽ മതിയെന്നു പറഞ്ഞു വിട്ടിരിരുന്നു, കഴിഞ്ഞ മാസം 1500 രൂപ അടച്ചു, ഈ മാസം ബാക്കി തുക അടക്കാൻ ചെന്നപ്പോൾ വേറെ ബില്ല് തന്നു അതിന്റെ തുക 6579/- 09/03 / 2 0 1 7 വ്യാഴാഴ് ചയാണ് അടക്കാൻ പോയത് 2 ബില്ലും ഇതോടൊപ്പം അറ്റാച്ച് ചെയുന്നുണ്ട്, ഇതേക്കുറിച്ചു വാട്ടർ അതോറിറ്റിയിൽ സബ് ഡിവിഷനിൽ വിളിച്ചു അന്വേ ഷിച്ചപ്പോൾ മുൻപത്തെ ഇൻസ്റ്റാൾമെൻറ് അടക്കാനുള്ളത് കൂട്ടിയാണ് എപ്പോൾ തന്നത് എന്ന് പറഞ്ഞു, പോയി പരാതി കൊടുക്കാനാണ് പറഞ്ഞത് ചെറിയൊരു ടാങ്ക് ആണ് ഞങ്ങൾക്കുള്ളത് അത് കൊണ്ട് തന്നെ എപ്പോളും അടച്ചാണ് ഇടാറുള്ളത് എന്നിട്ടും ഇത്രയും ബില് വരുന്നത് എങ്ങനെയെന്ന് മീറ്റർ കംപ്ലൈന്റ് ഉണ്ടോ എന്ന് ചെക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ തന്നെ ആളെ നിർത്തി ശെരിയാകാനാണ് പറഞ്ഞത് ഞങ്ങളുട പരാതി അന്വേഷിച്ചു നടപടി എടുക്കണമെന്നും അപേക്ഷിക്കുകയാണ്
Was this information helpful? |
Post your Comment