Address: Paravila .ambalkulam.vizhinjam.tvm, Thiruvananthapuram, Kerala, 69502 |
ബഹുമാനപ്പെട്ട വാ.ട്ടർ അതോറിട്ടി ഓവർസിയർക്ക് വളരെ വിഷമത്തോട് കൂടിയാണ് ഞാൻ ഇത് എഴുതുന്നത്, , ഞാൻ ഒരു പ്രവാസിയാണ്.വളരെ കഷ്ടപ്പെട്ട് ഞാൻ വിഴിഞ്ഞത്ത് പാറ വിളയിൽ നാലര സെൻറ് വസ്തുവാങ്ങി 10 വർഷം മുമ്പ്, , , , 2019 വരെ വാടക വീട്ടിലാണ് എന്റെ കുടുംബം മാറി മാറി താമസിച്ചു, , 2019 ഫെബ്രുവരിയിൽ വാങ്ങിയ വസ്തുവിൽ കഷ്ടപ്പെട്ട് ഒരു മുറിയും ഒരു ബാത്ത്റും ഒരു അടുക്കളയും കെട്ടിയെടുത്തു, , വൈദ്യുത കണക്ഷനും വാട്ടർ കണക്ഷനും എല്ലാം കിട്ടി, , കഴിഞ്ഞ ഒരു മാസമായി ഗാർഹിക ഉപഭോഗത്തിനുള്ള പൈപ്പിൽ വെള്ളം നിലച്ചിട്ട്, , , മാന്യമായ തുകയും അതിൽ കൂടുതലും വാട്ടർ അതോറിട്ടിയിൽ അടച്ചാണ് കണക്ഷൻ, എടുത്തത്, , , ഒരു മാസമായി ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ വീടുകളിൽ യഥേഷ്ടം ജല ലഭ്യതയുണ്ട്, ബാക്കിയുള്ള കുറച്ച് വീടുകളിൽ ഒരു മാസമായി വെള്ളം കണി കണ്ടിട്ട്, , ആരംഭത്തിൽ കണക്ഷൻ നൽകാൻ വന്നവരോട് ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ ജല ലഭ്യത ഉറപ്പാക്കാൻ എന്റെ ഭാര്യ പറഞ്ഞപ്പോൾ അവർക്ക് അതിന്റെ കണക്ഷൻ നൽകാൻ അറിയില്ലെന്നാണ് അവർ പറഞ്ഞത്, , ഇപ്പോൾ ഒരു മാസമായി നിലവിലുള്ള കണക്ഷനിൽ വെള്ളം വരുന്നില്ല കുറച്ചു വീട്ടുകാർക്ക്, എന്നും ഫോണിലൂടെ പരാതിപ്പെടുമ്പോൾ ഉടനെ ശരിയാകും എന്നുള്ള മറുപടി ആണ് കിട്ടുന്നത്, , ഈ ഒരു മാസവും ഈ കുറച്ച് വീട്ടുകാരും എന്റെ കുടുംബവും ആശ്രയിക്കുന്നത് ഒന്നര കിലോമീറ്റർ അകലെയുള്ള റംസാൻ കുളം എന്ന ജല സ്ത്രോതസിനെയാണ്, , , ഇപ്പോഴുള്ള ബുദ്ധിമുട്ട് സ്കൂൾ തുറന്നതിനാൽ അവിടുള്ളവർ കുട്ടികളെ സ്കൂളിൽ വിടാനായി ഏകദേശം വെളുപ്പിന് നാലരക്ക് റംസാൻ കുളം എന്ന സ്ഥലത്താണ് പോകുന്നത്, , , ആ പോകുന്ന വഴിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറെയാണ് കൃത്യമായ സ്ഥലം വിഴിഞ്ഞം കോർപ്പറേഷനു പുറകിൽ ആമ്പൽ കുളം, , , പാറവിള എന്ന സ്ഥലമാണ് ഞാൻ ഉദ്ധേശിച്ച പ്രദേശം, , ആയതിനാൽ ഇതിന് സാർ അന്വാഷിച്ച് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ
നിയാസ് അബ്ദുൽ വാഹിദ് കുവൈറ്റ് +[protected] [protected]
Was this information helpful?
Post your Comment